യാത്രക്കാരുടെ വര്‍ധിച്ചുവരുന്ന ആവശ്യം പരിഗണിച്ച് നിലമ്പൂര്‍-കോട്ടയം എക്സ്പ്രസില്‍ കോച്ചുകള്‍ വര്‍ധിപ്പിച്ചു. റെയില്‍വേ മന്ത്രി അശ്വിനി വൈഷണവ് ലോക്‌സഭയിലാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ 12-ല്‍ നിന്ന് 14 കോച്ചുകളായാണ് വര്‍ധിപ്പിച്ചത്. 2025 മെയ് 21 മുതല്‍, ട്രെയിനില്‍ ഒരു ജനറല്‍ ക്ലാസ് കോച്ചും ഒരു ചെയര്‍ കാര്‍ കോച്ചും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
നിലമ്പൂര്‍-കോട്ടയം എക്സ്പ്രസില്‍ കോച്ചുകള്‍ വര്‍ധിപ്പിച്ചു
