മീനങ്ങാടി: ടി പി കേസ് പ്രതി പരോൾ വ്യവസ്ഥ ലംഘിച്ചതോടെ വീണ്ടും ജയിലിൽ അടച്ചു. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയിൽ രണ്ടാഴ്ച മുൻപ് കൊടിസുനിക്ക് പരോൾ അനുവദിച്ചിരുന്നു. വയനാട് മീനങ്ങാടി സ്റ്റേഷനിൽ ഹാജരാകാം എന്ന വ്യവസ്ഥയിലായിരുന്നു പരോൾ നൽകിയത്. എന്നാൽ ഇദ്ദേഹം മീനങ്ങാടിയിൽ ഹാജർ ആയിരുന്നില്ല. ഇതാണ് പരോൾ റദ്ദാക്കാൻ കാരണം. ഇയാൾ കേരളത്തിൽ തന്നെ ഉണ്ടായിരുന്നില്ല എന്നാണ് സ്പെഷ്യൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ട്. ഇതേ തുടർന്നാണ് അടിയന്തിരമായി തിരിച്ചുവിളിച്ച് ജയിലിൽ അടച്ചത്. നിലവിൽ 40 ലേറെ കേസുകളിലെ പ്രതിയാണ് കൊടി സുനി.
മീനങ്ങാടി സ്റ്റേഷനിൽ ഹാജറായില്ല; ടി പി കേസ് പ്രതി കൊടിസുനിയുടെ പരോൾ റദ്ദാക്കി
