പാലക്കാട് :’വ്യാജ ജോലിവാഗ്ദാനം ചെയ്ത് പണം തട്ടിയ ശേഷം 7 വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ. ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് 3,35,000 രൂപ തട്ടിയെടുത്ത കേസിൽ പാലക്കാട് തച്ചനാട്ടുകര മനോജ് കുമാറിനെയാണ് മുഹമ്മ പൊലീസ് അറസ്റ്റ് ചെയ്തത്.മുഹമ്മ സ്വദേശിയുടെ പരാതിയിലാണ് നടപടി .
മനോജ് കുമാര്‍ ചേർത്തല, പട്ടണക്കാട് പൊലീസ് സ്റ്റേഷനുകളിലും സമാന കേസുകളിൽ പ്രതിയായിട്ടുള്ളതായും പൊലീസ് വ്യക്തമാക്കി. ചേർത്തല എഎസ്‌പി ഹരീഷ് ജെയ്ന്റെ നിർദേശ പ്രകാരം മുഹമ്മ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ലൈസാദ് മുഹമ്മദ്, എസ് ഐ റിയാസ് എ, സിപിഒ സുഹാസ്, നന്ദു പി നായർ എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പ്രതിയെ പാലക്കാട്ടെ ഒളിസങ്കേതത്തിൽ നിന്ന് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി