കസാക്കിസ്ഥാനിലെ അൽമാറ്റിയിൽ ഇന്നലെ രാത്രി നടന്ന ഖൊസനോവ് മെമ്മോറിയൽ അത്‌ലറ്റിക്സ് മീറ്റിൽ ഇന്ത്യൻ അത്‌ലറ്റും മുൻ ഏഷ്യൻ ചാമ്പ്യനും മലയാളിയുമായ അബ്ദുള്ള അബൂബക്കർ പുരുഷ ട്രിപ്പിൾ ജംമ്പ് കിരീടം നേടി.16.08 മീറ്റർ ചാടിയാണ് അദ്ദേഹം വിജയം ഉറപ്പിച്ചത്. അടുത്ത മാസം ടോക്കിയോയിൽ നടക്കാനിരിക്കുന്ന ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടാനുള്ള ശ്രമത്തിലാണ് അബ്ദുള്ള അബൂബക്കർ.
പുരുഷ ട്രിപ്പിൾ ജംമ്പ് കിരീടം നേടി മലയാളി താരം അബ്ദുള്ള അബൂബക്കര്‍
