മാനന്തവാടി എസ് സി എസ് ടി കോടതിയിൽ സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യുട്ടർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ പേര്, വിലാസം, വയസ്, ജനനതീയതി, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, യോഗ്യത, അഭിഭാഷകരായി 10 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം, എൻറോൾമെന്റ് നമ്പർ, തീയതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഗസ്റ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഓഗസ്റ്റ് 15നകം നേരിട്ടോ തപാൽ മുഖേനെയോ ജില്ലാ കളക്ടർക്ക് അപേക്ഷ നൽകണം. അപേക്ഷകർ ജില്ലയിൽ സ്ഥിരതാമസക്കാരും സർക്കാർ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ താത്പര്യമുള്ളവരും ആയിരിക്കണം. ഫോൺ: 04936 202251.
സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ നിയമനം
