വൈത്തിരി : സംസ്ഥാന വനിത വികസന കോർപ്പറേഷൻവൈത്തിരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിനു മൈക്രോ ഫിനാൻസ് വായ്പ അനുവദിച്ചതിന്റെയും വ്യക്തിഗത വായ്പ അനുവദിച്ചതിൻ്റെയും വിതരണോദ്ഘാടനം വൈത്തിരി സർവീസ് കോപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ കോർപ്പറേഷൻ ചെയർപേഴ്സൺ റോസക്കുട്ടി ടീച്ചർ നിർവഹിച്ചു.
49 കടുംബശ്രീ ഗ്രൂപ്പുകളിലെ 300 അംഗങ്ങൾക്കായി 2,84,30,000 രൂപയുടെ വായ്പയും വ്യക്തിഗത സ്വയം തൊഴിൽ വായ്പയിൽ 50 ലക്ഷം രൂപയുമാണ് വിതരണം ചെയ്യുന്നത്. വായ്പ തുക ഉപയോഗിച്ച് ഹോട്ടൽ, കാറ്ററിംഗ് യൂണിറ്റ്, ഫുഡ് പ്രോസസ്സിംഗ് യൂണിറ്റ് ഉൾപ്പടെയുള്ള നിരവധി പദ്ധതികളാണ് കുടുംബശ്രീ ഗ്രൂപ്പുകൾ ആവിഷ്ക്കരിക്കുക.
വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം വി വിജേഷ് അധ്യക്ഷനായ പരിപാടിയിൽ വൈത്തിരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ഷാജിമോൾ, മെമ്പർ സെക്രട്ടറി വി കെ രാജീവ് കുമാർ, കോർപ്പറേഷൻ മേഖല മാനേജർ കെ ഫൈസൽ മുനീർ, കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം എൽസി ജോർജ്, ആരോഗ്യ -വിദ്യാഭ്യാസ ചെയർമാൻ എൻ ഒ ദേവസി, സെക്രട്ടറി കെ എസ് സജേഷ്, കുടുംബശ്രീ അസിസ്റ്റൻറ് മിഷൻ കോർഡിനേറ്റർ സെലീന എന്നിവർ സംസാരിച്ചു.