വീട്ടിൽ ബന്ധുക്കളിൽ നിന്ന് ദുരനുഭവങ്ങൾ നേരിടുന്ന സ്കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി സംരക്ഷണം നൽകാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേക കർമ്മപദ്ധതിക്ക് രൂപം നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഇതിന്‍റെ ഭാഗമായി, സ്കൂളുകളുടെയും വിദ്യാർത്ഥി സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ കണക്കെടുപ്പ് നടത്തും. കുട്ടികൾക്ക് സുരക്ഷിതമായി പരാതികൾ അറിയിക്കാൻ എല്ലാ സ്കൂളുകളിലും ‘ഹെൽപ് ബോക്സ്’ സ്ഥാപിക്കും. ആഴ്ചയിൽ ഒരിക്കൽ ഹെൽപ് ബോക്സ് തുറന്ന് റിപ്പോർട്ടുകൾ പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറുന്ന രീതിയിലായിരിക്കും ക്രമീകരണമെന്നും മന്ത്രി സമൂഹമാധ്യമത്തില്‍ അറിയിച്ചു.