2024-25 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ പ്രതിരോധ ഉൽപ്പാദനം വൻ വളർച്ച കൈവരിച്ചതായി രാജ്യരക്ഷാമന്ത്രി രാജ്‌നാഥ് സിംഗ്. വാർഷിക പ്രതിരോധ ഉൽപ്പാദനം എക്കാലത്തെയും ഉയർന്ന നിരക്കായ 1 ലക്ഷത്തി 50,590 കോടി രൂപയായി ഉയർന്നെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 18 ശതമാനം കൂടുതലാണിത്. ഇന്ത്യയുടെ വ്യാവസായിക പ്രതിരോധ അടിത്തറ ശക്തിയാർജ്ജിക്കുന്നതിന്‍റെ തെളിവാണിതെന്നും ശ്രീ രാജ്‌നാഥ് സിംഗ് സാമൂഹ്യമാധ്യമത്തിൽ കുറിച്ചു.