മാനന്തവാടി : ജില്ലാതല ഓണം ഖാദി മേള മാനന്തവാടി ഖാദി ഗ്രാമസൗഭാഗ്യ ഷോറൂമിൽ പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്തു. മലയാളികളുടെ ദേശീയ ഉത്സവമായ ഓണ സമയത്ത് ഖാദി ബോർഡ് ജനങ്ങൾക്കായി ഒരുക്കുന്ന സമ്മാന പദ്ധതികൾ എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു.
മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി കെ രത്നവല്ലി അധ്യക്ഷയായി. ആദ്യ വിൽപന ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയും സമ്മാന കൂപ്പൺ വിതരണോദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കെ ജയഭാരതിയും നിര്‍വഹിച്ചു. മാനന്തവാടി നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാരായ വിപിൻ വേണുഗോപാൽ, പി വി എസ് മൂസ, ഖാദി ഡയറക്ടർ കെ എ രാജേഷ്, പ്രൊജക്റ്റ് ഓഫീസർ കെ വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു.