പടിഞ്ഞാറത്തറ :ബാണാസുര ഡാമിൽ യുവാവ് മുങ്ങിമരിച്ചു. പടിഞ്ഞാറത്തറ കുട്ടിയംവയൽ മംഗളംകുന്ന് ഉന്നതിയിലെ ശരത്ത് ഗോപി (25) ആണ് മരിച്ചത്. കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം എന്നാണ് പ്രാഥമിക നിഗമനം. ഇന്ന് വൈകിട്ടോടെ ആയിരുന്നു അപകടം.
കൽപ്പറ്റ അഗ്നിരക്ഷാ സേനയുടെ സ്ക്യൂബ ടീം സ്ഥലത്ത് എത്തി നടത്തിയ തിരച്ചിലിൽ 45 അടി താഴ്ചയിൽ നിന്നും മൃതദേഹം കണ്ടെടുത്തു. കൽപറ്റ സ്റ്റേഷൻ ഓഫിസർ അർജുൻ കെ കൃഷ്ണൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ചന്ദ്രൻ എൻ ആർ എന്നിവരുടെ നേതൃത്വത്തിൽ ആണ് അഗ്നിരക്ഷ സേനയുടെ സ്ക്യൂബ ടീം തിരച്ചിൽ നടത്തിയത്