ഡല്‍ഹിയിലെ ജനവാസ മേഖലയില്‍ നിന്നും തെരുവ് നായ്ക്കളെ സ്ഥിരം ഷെല്‍ട്ടറിലേക്ക് മാറ്റണമെന്ന സുപ്രീംകോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെടുന്ന ഹര്‍ജികള്‍ സുപ്രീം കോടതി വിധി പറയാന്‍ മാറ്റി. ജസ്റ്റിസുമാരായ വിക്രം സേഥ്, സന്ദീപ് മേത്ത, എന്‍ വി അന്‍ജാരിയ എന്നിവരടങ്ങിയ മൂന്നംഗ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. തിങ്കളാഴ്ചയാണ് ജസ്റ്റിസ് ജെ ബി പര്‍ദിവാലയും, ജസ്റ്റിസ് ആര്‍ മഹാദേവനും ഉള്‍പ്പെടുന്ന ബഞ്ച് തെരുവ് നായ പ്രശ്നം അടിയന്തരമായി പരിഹരിക്കുന്നത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. തെരുവ് നായകളുടെ കടിയേറ്റ് കുട്ടികളടക്കം മരിക്കുന്ന സംഭവങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുന്നതായും, നായകളുടെ വന്ധ്യംകരണം കൊണ്ട് പേവിഷബാധ തടയാനാവില്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.
തെരുവ് നായ വിഷയത്തിലെ മുന്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെടുന്ന ഹര്‍ജികള്‍ സുപ്രീം കോടതി വിധി പറയാന്‍ മാറ്റി.
