ആലപ്പുഴ: കൊമ്മാടി പാലത്തിനു സമീപം മാതാപിതാക്കളെ മകൻ കുത്തിക്കൊന്നു. പനവേലി പുരയിടം വീട്ടിൽ തങ്കരാജൻ (70), ആഗ്നസ് (65) എന്നിവരാണ് മകൻ ബാബുവിന്റെ (47) കുത്തേറ്റ് മരിച്ചത്. കുടുംബ വഴക്കായിരുന്നു കൊലപാതകത്തിനു കാരണം. ബാബു മദ്യലഹരിയിലായിരുന്നു എന്നാണ് വിവരം.
മാതാപിതാക്കളെ കുത്തിയ ശേഷം ഓടി രക്ഷപ്പെട്ട ബാബുവിനെ സമീപത്തെ ബാറിൽ നിന്ന് പൊലീസ് അറസ്‌റ്റ് ചെയ്തു. ദമ്പതികളുടെ നിലവിളി കേട്ട് പ്രദേശവാസികൾ വീട്ടിൽ എത്തിയപ്പോഴാണ് ചോരവാർന്ന നിലയിൽ നിലത്ത് കിടക്കുന്ന തങ്കരാജനെയും ആഗ്നസിനെയും കണ്ടത്. തങ്കരാജ് സംഭവസ്‌ഥലത്തു വച്ചു തന്നെ മരിച്ചു. ആഗ്നസ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.