ഇന്ത്യൻ ബഹിരാകാശ ഗവേഷണ പ്രവർത്തനങ്ങൾക്ക് സുപ്രധാന പങ്ക് വഹിച്ച ISRO യുടെ 56-ാമത് സ്ഥാപക ദിനമാണ് ഇന്ന്. ബഹിരാകാശ ഗവേഷണ പ്രസ്ഥാനത്തിന് ഇന്ത്യയിൽ അടിത്തറ പാകിയത് വിക്രം സാരാഭായിയെന്ന അതുല്യ പ്രതിഭയായിരുന്നു.
രാജ്യത്തിന്റെ പുരോഗതിയ്ക്ക് ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വികാസം അത്യന്താപേക്ഷിതമാണ്, എന്ന കാഴ്ചപ്പാടുണ്ടായിരുന്ന പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു 1961 ൽ ബഹിരാകാശ ഗവേഷണത്തെ ആണവോർജ്ജ വിഭാഗത്തിന്റെ നിയന്ത്രണത്തിലാക്കി.1962-ൽ ആണവോർജ്ജ വകുപ്പിന്റെ തലവനായിരുന്ന ഹോം ബാബാ ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്പേസ് റിസർച്ച് അഥവാ INCOSPAR രൂപീകരിച്ചു. ഡോ. വിക്രം സാരാഭായ്‌യെ ചെയർമാനുമാക്കി. തുടർന്ന്, INCOSPAR-ന് പകരമായി 1969 ഓഗസ്റ്റ് 15 നാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന ആയ ഐഎസ്ആർഒ സ്ഥാപിതമായത്.