രാജ്യത്തുടനീളമുള്ള ദേശീയപാതകളിലും എക്സ്പ്രസ്സ് വേകളിലുമായി ഏകദേശം 1,150 ടോൾ പ്ലാസകളിൽ ഇന്നലെ മുതൽ ‘ഫാസ്റ്റ് ടാഗ് വാർഷിക പാസ്’ സൗകര്യം നടപ്പിലാക്കിയതായി ദേശീയപാത അതോറിറ്റി. ഇതോടെ ഫാസ്റ്റ് ടാഗ് ഇടയ്ക്കിടെ റീചാർജ് ചെയ്യേണ്ടതിന്‍റെ ആവശ്യകത ഇല്ലാതായി. ഇന്നലെ വൈകുന്നേരം 7 മണി വരെ മാത്രം 1.4 ലക്ഷത്തോളം ഉപയോക്താക്കൾ പാസ് വാങ്ങിയതായും എൻഎച്എഐ അറിയിച്ചു.