റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ച ഫലപ്രദമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നാറ്റോ സഖ്യകക്ഷികളുമായും യുക്രൈൻ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്‌കിയുമായും ചർച്ച നടത്തുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. അലാസ്കയിലെ ആങ്കറേജിലുള്ള എൽമെൻഡോർഫ് -റിച്ചാർഡ്‌സൺ സൈനിക താവളത്തിലായിരുന്നു ചര്‍ച്ച. റഷ്യ – യുക്രൈൻ സംഘർഷത്തിന് ശാശ്വതവും ദീർഘകാലവുമായ ഒരു പരിഹാരം ഉണ്ടാക്കുന്നതിന്, സംഘർഷത്തിന്‍റെ മൂല കാരണങ്ങൾ ഇല്ലാതാക്കേണ്ടതുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം നടന്ന സംയുക്ത വാർത്ത സമ്മേളനത്തിൽ റഷ്യൻ പ്രസിഡന്‍റ് പറഞ്ഞു.