തിരുവനന്തപുരം : സ്കൂൾ വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത. ഇനി മുതൽ ഓണം, ക്രിസ്മസ്, റംസാൻ ആഘോഷങ്ങൾ സ്കൂളിൽ ആഘോഷിക്കുമ്പോൾ കുട്ടികൾക്ക് യൂണിഫോം നിർബന്ധമില്ല. ഇനി മുതൽ ഈ മൂന്ന് പ്രധാന ആഘോഷങ്ങൾ സ്കൂളിൽ ആഘോഷിക്കുമ്പോൾ കുട്ടികൾക്ക് വർണ വസ്ത്രങ്ങൾ ധരിക്കാം. ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കി. മന്ത്രി വി ശിവൻകുട്ടിയാണ് വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ആഘോഷ പരിപാടികൾ നടക്കുമ്പോൾ യൂണിഫോമിൽ ഇളവ് നൽകണമെന്ന് ധാരാളം കുട്ടികൾ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി
സ്കൂൾ കുട്ടികൾക്ക് സന്തോഷ വാർത്ത, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് ഇറക്കി, ആഘോഷ ദിവസങ്ങളിൽ വർണവസ്ത്രം ധരിക്കാം
