കണ്ണൂർ: കോഴിക്കോട്-കണ്ണൂര്‍ (56617), കണ്ണൂര്‍-ചെറുവത്തൂര്‍ (56619) പാസഞ്ചര്‍ തീവണ്ടികളുടെ സമയം 25 മുതല്‍ മാറും. ഉച്ചയ്ക്ക് 2.05-ന് പുറപ്പെടുന്ന കോഴിക്കോട്-കണ്ണൂര്‍ പാസഞ്ചര്‍ മൂന്നുമണിക്കാവും കോഴിക്കോട്ടുനിന്ന് പുറപ്പെടുക. കണ്ണൂരില്‍ വൈകീട്ട് 5.20-ന് എത്തും. കണ്ണൂര്‍-ചെറുവത്തൂര്‍ പാസഞ്ചര്‍ വൈകീട്ട് 5.40-ന് പുറപ്പെടും. നിലവില്‍ 5.30 ആണ് സമയം. വൈകീട്ട് 6.45-ന് ചെറുവത്തൂര്‍ എത്തും.
പുതിയ സമയം
കോഴിക്കോട്-കണ്ണൂര്‍ പാസഞ്ചര്‍:
കോഴിക്കോട്-3.00, വെള്ളയില്‍-3.04, വെസ്റ്റ് ഹില്‍-3.10, എലത്തൂര്‍-3.18, ചേമഞ്ചേരി-3.25, കൊയിലാണ്ടി-3.32, വെള്ളറക്കാട്-3.38, തിക്കോടി-3.44, പയ്യോളി-3.48, ഇരിങ്ങല്‍-3.53, വടകര-4.04, നാദാപുരം റോഡ്-4.11, മുക്കാളി-4.17, മാഹി-4.23, ജഗന്നാഥ ടെമ്പിള്‍- 4.30, തലശ്ശേരി-4.37, ധര്‍മടം-4.45, എടക്കാട്-4.51, കണ്ണൂര്‍ സൗത്ത്-4.59, കണ്ണൂര്‍-5.20.
കണ്ണൂര്‍-ചെറുവത്തൂര്‍ പാസഞ്ചര്‍
കണ്ണൂര്‍-5.40, ചിറക്കല്‍-5.43. വളപട്ടണം-5.49, പാപ്പിനിശ്ശേരി-5.53, കണ്ണപുരം-5.57, പഴയങ്ങാടി-6.04, ഏഴിമല-6.10, പയ്യന്നൂര്‍- 6.17, തൃക്കരിപ്പൂര്‍-6.22, ചന്തേര-6.27, ചെറുവത്തൂര്‍-6.45.