സംസ്ഥാനത്തെ കൺസ്യൂമർഫെഡ് ഓണച്ചന്തകൾക്ക് ഇന്ന് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് തിരുവനന്തപുരത്ത് ഉദ്ഘാടനം നിര്‍വ്വഹിക്കും. സെപ്റ്റംബർ നാലു വരെ ജില്ലാതലത്തിൽ കൺസ്യൂമർ ഫെഡ് 170 കേന്ദ്രങ്ങളിലാണ് ഓണച്ചന്തകൾ സംഘടിപ്പിക്കുന്നത്. 13 നിത്യോപയാഗ സാധനങ്ങൾ വിലക്കിഴിവിൽ ഓണച്ചന്തകളിൽ ലഭ്യമാക്കും.