മീനങ്ങാടി: കേരള പ്രവാസി സംഘത്തിന്റെ ഏഴാമത് സംസ്ഥാന സമ്മേളനനത്തിന്റെ മുന്നോടിയായി നടക്കുന്ന വയനാട് ജില്ലാ സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി നൂറ്റിയൊന്നംഗ സ്വാഗത സംഘം രൂപീകരിച്ചു. മീനങ്ങാടി ഏരിയ കമ്മിറ്റി ഓഫീസിൽ ചേർന്ന രൂപീകരണ യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ കെ നാണു അധ്യക്ഷത വഹിച്ചു. ജനാതിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സമിതിയംഗം എൻ പി കുഞ്ഞുമോൾ യോഗം ഉദ്‌ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഡ്വ: സരുൺ മാണി വിശദീകരണം നടത്തി. സെപ്റ്റംബർ മാസം 25 ന് മീനങ്ങാടിയിലാണ് ജില്ലാ സമ്മേളനം നടക്കുന്നത്.
ഭാരവാഹികൾ: എം സെയ്ദ്, സി അസൈനാർ (രക്ഷാധികാരികൾ), എൻ പി കുഞ്ഞുമോൾ (ചെയർപേഴ്സൺ), കെ സേതുമാധവൻ (ജനറൽ കൺവീനർ), സി കെ ഷംസുദ്ദീൻ (ട്രഷറർ), പി വാസുദേവൻ, ബീന വിജയൻ, ടി ടി സ്കറിയ, ലത ശശി, ടി പി ഋതുശോഭ്, എം ആർ ശശിധരൻ, കെ ടി അലി (വൈസ് ചെയർ പേഴ്സൺമാർ), മേരി രാജു, മുഹമ്മദ് മീനങ്ങാടി, ജോസ് ജേക്കബ്, കെ ആർ പ്രസാദ്, അനീഷ് (ജോയിന്റ് കൺവീനർമാർ)