ബെംഗളൂരു : ബെംഗളൂരുവിൽ ഫ്ലാറ്റിൽനിന്ന് താഴെക്ക് വീണ് മലയാളി വിദ്യാർഥിനി മരിച്ചു. വൈറ്റ്ഫീൽഡ് സൗപർണിക സരയുവിൽ താമസിക്കുന്ന കണ്ണൂർ മൊകേരി വെള്ളങ്ങാട് ‘വൈറ്റ് ഹൗസിൽ’ രാജേഷിന്റെയും വിനിയുടെയും മകൾ അൻവിത രാജേഷാണ്(18) മരിച്ചത്. ബെംഗളൂരു ക്രൈസ്റ്റ് കോളേജ് ബികോം ഒന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു. ഞായറാഴ്ച്ച രാത്രിയായിരുന്നു അപകടം.
രാത്രി 8.30 ന് കോളേജ് ഹോസ്റ്റലിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിനിടെ ഗണേശ വിഗ്രഹ ഘോഷയാത്ര കാണാനായി മൂന്നാം നിലയിലേക്ക് എത്തിയപ്പോഴാണ് ബാൽക്കണിയിൽ നിന്ന് കാൽ വഴുതി താഴെ വീണത്. ഉടൻ തന്നെ വൈദേഹി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.