കൊച്ചി: കഴിഞ്ഞ ദിവസം 78,000 പിന്നിട്ട് 78,500നടുത്ത് എത്തിയ സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ്. ഗ്രാമിന് പത്ത് രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ലോക വിപണിയിലും സ്വർണവിലയിൽ കുറവുണ്ടായി.ലാഭമെടുപ്പാണ് ലോകവിപണിയിൽ സ്വർണവില കുറയാനുള്ള കാരണമെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. നേരത്തെ യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്കുകൾ കുറക്കാനുള്ള സാധ്യതകൾ മുന്നിൽകണ്ട് ആളുകൾ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടിയിരുന്നു. വൻ വിലക്കയറ്റത്തിന് ഇതും ഒരു കാരണമായിരുന്നു. രൂപയുടെ മൂല്യത്തിൽ വന്ന തകർച്ചയും മറ്റൊരു കാരണമായി.
22 കാരറ്റ് സ്വർണംഗ്രാമിന് 10 രൂപ കുറഞ്ഞ് 9795 രൂപയാണ്. പവൻ്റെ വിലയിൽ 80 രൂപയുടെ കുറവാണ് ഉണ്ടായത്. ഇന്നലെ 78,440 രൂപയായിരുന്നതിൽ നിന്ന് ഇന്ന് 78,360 രൂപയായാണ് പവൻ സ്വർണവില കുറഞ്ഞത്. 18കാരറ്റ് സ്വർണത്തിൻ്റെ വില ഗ്രാമിന് 8045 രൂപയായി. 14 കാരറ്റിൻ്റേത് 6265 രൂപയായും കുറഞ്ഞു. വെള്ളിയുടെ വിലയിൽ ഇന്നും മാറ്റമില്ല.