പനമരം: സീസൺ സമയങ്ങളിൽ വിദേശ സെക്ടറുകളിൽ നിന്നും കേരളത്തിലേക്കുള്ള വിമാനക്കമ്പനികളുടെ ടിക്കറ്റ് നിരക്ക് ഏകീകരിക്കുന്നതിനുള്ള ഇടപെടൽ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് കേരള പ്രവാസി സംഘം പനമരം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ദ്വാരക ഇ എം ശങ്കരൻ മാസ്റ്റർ മന്ദിരത്തിൽ ചേർന്ന സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ സെക്രട്ടറിയുമായ അഡ്വ: സരുൺ മാണി ഉദ്‌ഘാടനം ചെയ്തു. കെ ആർ രഘു അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ സേതുമാധവൻ, എൻ എ മാധവൻ എന്നിവർ സംസാരിച്ചു. പോക്കുട്ടി കെ സ്വാഗതവും ടിന്റോ ഷാജി നന്ദിയും പറഞ്ഞു. 11 അംഗ ഏരിയാകമ്മിറ്റിയേയും 20 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു. ഭാരവാഹികൾ: കെ ആർ രഘു (പ്രസിഡന്റ്), ജമാൽ (വൈസ് പ്രസിഡന്റ്), പോക്കുട്ടി കെ (സെക്രട്ടറി), കുഞ്ഞഹമ്മദ് (ജോയിന്റ് സെക്രട്ടറി), ടിന്റോ ഷാജി (ട്രഷറർ)