മാനന്തവാടി: തൃശ്ശിലേരിയിൽ വീട്ടുമുറ്റത്തു വച്ച് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്കു പരുക്ക്.കാട്ടിക്കുളം ചേലൂർ മണ്ണുണ്ടി ഉന്നതിയിലെ ചിന്നൻ (50) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ വീട്ടുമുറ്റത്തെത്തിയ ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം. വാരിയെല്ലിനു പരുക്കേറ്റ ചിന്നനെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്നു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കാട്ടാന ആക്രമണത്തിൽ വയോധികന് പരിക്ക്
