കാസർകോട് ബേഡകം: സ്കൂട്ടറിൽ സഞ്ചരിക്കവെ ഹൃദയാഘാതം സംഭവിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് മർച്ചന്റ് നേവി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. ബേളന്തടുക്കയിലെ സി. രവീന്ദ്രൻ – ഗീത ദമ്പതികളുടെ മകൻ കൗശിക്ക് (19) ആണ് മരിച്ചത്.
മുംബൈയിൽ മർച്ചന്റ്റ് നേവി കോഴ്സിന് പഠിക്കുന്ന കൗശിക്ക് ഓണാവധിക്കായി നാട്ടിൽ വന്നതായിരുന്നു. തിരുവോണനാളിൽ രാത്രി ഒൻപത് മണിയോടെ പൊയിനാച്ചി-കുണ്ടംകുഴി പാതയിലെ പറമ്പിലാണ് അപകടം നടന്നത്