ഗൂഡല്ലൂർ : കാട്ടാനയുടെ ആക്രമണത്തിൽ എസ്റ്റേറ്റ് സൂപ്പർവൈസർ മരിച്ചു. ഓവേലി സ്വദേശി ഷംസുദ്ദീൻ (48) ആണ് മരിച്ചത്.ഇരുചക്ര വാഹനത്തിൽ ജോലിക്ക് പോകുന്നതിനിടെ കാട്ടാന ആക്രമിച്ചത് . റോഡരുകിൽ നിൽക്കുകയായിരുന്ന കാട്ടാന പെട്ടെന്ന് ആക്രമിക്കുകയായിരുന്നു ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ ഷംസുദീനെയും സുഹൃത്തിനെയും വനം വകുപ്പും നാട്ടുകാരും ഗുഡല്ലൂർ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർമാർ തീവ്രപരിചരണം നൽകുന്നതിനിടയിൽ ഷംസുദീൻ മരിച്ചു. പരിക്കേറ്റ സെല്ലദുരൈയെ കൂടുതൽ ചികിത്സയ്ക്കായി കോയമ്പത്തൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ പ്രദേശത്ത് ജനവാസ മേഖലയിൽ അടുത്തിടെ ആനകളുടെ സഞ്ചാരം വർദ്ധിച്ചുവരികയാണ്. കഴിഞ്ഞ നാല് മാസത്തിനിടെ ഗൂഡല്ലൂർ മേഖലയിൽ ആനകളുടെ ആക്രമണത്തിൽ അഞ്ച് പേർ മരിച്ചു.കഴിഞ്ഞ രണ്ട് മാസത്തിനിടെ ഒവേലി മേഖലയിൽ ആനകളുടെ ആക്രമണത്തിൽ രണ്ട് പേർ മരിച്ചു എന്നത് ശ്രദ്ധേയമാണ്. നാട്ടുകാർ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയാണ്.