സി.പി.രാധാകൃഷ്ണൻ ഉപരാഷ്ട്രപതി; എൻഡിഎ സ്ഥാനാർത്ഥിയുടെ വിജയം 452 വോട്ടുകൾക്ക് ഉപരാഷ്ട്രപതിയായി എൻഡിഎ സ്ഥാനാർത്ഥി സി.പി.രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. 452 വോട്ടുകൾക്കാണ് ജയം. പ്രതീക്ഷിച്ചതിലും കൂടുതൽ വോട്ടുകൾ രാധാകൃഷ്ണന് ലഭിച്ചു. തമിഴ്‌നാട് മുൻ ബിജെപി അധ്യക്ഷനും മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും ഗവർണറുമായിരുന്ന സി.പി.രാധാകൃഷ്ണൻ ജഗദീപ് ധൻകറിന്റെ അപ്രതീക്ഷിത രാജിക്ക് പിന്നാലെ നടന്ന തെരഞ്ഞെടുപ്പിലാണ് ഉപരാഷ്ട്രപതിയായത്. മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി.സുദർശൻ റെഡ്ഡിയായിരുന്നു പ്രതിപക്ഷ സ്ഥാനാർത്ഥി. റിട്ടേണിംഗ് ഓഫീസറായ രാജ്യസഭാ സെക്രട്ടറി ജനറൽ പി.സി.മോഡിയുടെ നേതൃത്വത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ. രാവിലെ 10 മണിക്ക് ആരംഭിച്ച വോട്ടിംഗ് വൈകിട്ട് 5 മണിക്ക് അവസാനിച്ചു. 6 മണിയോടെ വോട്ടെണ്ണൽ ആരംഭിച്ചു.
17-ാമത് ഉപരാഷ്ട്രപതിയായി സി.പി രാധാകൃഷ്ണൻ
