ജിഎസ്ടി നിരക്കുകളിലെ കുറവ് അനുസരിച്ച് പരമാവധി വില്പന വിലയിലുണ്ടാകുന്ന മാറ്റം സ്റ്റാേക്കുകളിൽ പ്രദർശിപ്പക്കണമെന്ന് ഉപഭോക്തൃ കാര്യ മന്ത്രാലയം. സ്റ്റാമ്പ് ചെയ്തോ, സ്റ്റിക്കറുകൾ ഉപയോഗിച്ചോ, ഓൺലൈൻ പ്രിന്റിംഗ് ഉപയോഗിച്ചോ കമ്പനികൾക്ക് പഴയ സ്റ്റോക്കിൽ എംആർപി പരിഷ്കരിക്കാം. നിർമ്മാതാക്കളും പാക്കറുകളും പത്രങ്ങളിൽ കുറഞ്ഞത് രണ്ട് പൊതു പരസ്യങ്ങളെങ്കിലും നൽകുകയും വില പരിഷ്കരണത്തെക്കുറിച്ച് ലീഗൽ മെട്രോളജി അധികാരികളെ അറിയിക്കുകയും വേണം.