മുള്ളൻകൊല്ലി: മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് അംഗം ജോസ് നെല്ലെടത്തെ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിനടുത്തെ കുളത്തിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്.വിഷം കഴിച്ച് കൈ ഞരമ്പ് മുറിച്ച ശേഷം കുളത്തിൽ ചാടിയതായാണ് പ്രാഥമിക വിവരം. ഉടനെ പുൽപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. രണ്ടാം വാർഡ് ഭൂതാനംകുന്ന് മെംബറായിരുന്നു അദ്ദേഹം. പെരിക്കല്ലൂർ കാനാട്ടുമലയിൽ തങ്കച്ചൻ കള്ളക്കേസിൽ കുടുങ്ങി ജയിലിലായ സംഭവത്തിൽ ആരോപണ വിധേയരിൽ ഒരാളായിരുന്നു ജോസ്.
📌 ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. ഹെൽലൈൻ നമ്പർ: 1056