തിരുവനന്തപുരം: അമീബിക് മസ്തിഷ്‌കജ്വരത്തെക്കുറിച്ച് വിശദമായ പഠനം നടത്തണമെന്ന് ആരോഗ്യ വിദഗ്ധര്‍. മലിനജലത്തില്‍ കുളിക്കുന്നവര്‍ക്കാണ് അസുഖം വരുന്നത് എന്നതില്‍ നിന്ന് എന്നാല്‍ കുളിമുറിയില്‍ കുളിക്കുന്നവര്‍ക്കും രോഗം ബാധിക്കുന്നുവെന്ന റിപോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദേശം.
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂര്‍വമായി ഉണ്ടാകുന്ന രോഗ ബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം അഥവ അമീബിക് എന്‍സെഫലൈറ്റിസ്. മൂക്കിനേയും മസ്തിഷ്‌കത്തെയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണ്ണപുടത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കും. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. ഈ വര്‍ഷം രോഗം ബാധിച്ച് 16 പേരാണ് മരിച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ കേരളത്തിലാണ് എന്നതും ആശങ്ക ജനിപ്പിക്കുന്നുണ്ട്. രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍, സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്. നിലവില്‍ സര്‍ക്കാര്‍ ജലം ശുദ്ധീകരിക്കുന്നതിനുള്ള ക്യാപയിന്‍ വിവിധ ആരോഗ്യ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് തുടങ്ങിയിട്ടുണ്ട്. ആരോഗ്യസ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആശാപ്രവര്‍ത്തകര്‍, കുടുംബശ്രീപ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തനം.