നോർക്ക ബിസിനസ് ലീഡർഷിപ്പ് മീറ്റ് ലോഗോ പ്രകാശനം ചെയ്തു

സംസ്ഥാന നോർക്ക വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നോർക്ക പ്രൊഫെഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ്പ് മീറ്റ് 2025-ന്റെ ഔദ്യോഗിക വെബ്‌സൈറ്റും ലോഗോയും മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ നോർക്ക വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോർ, ലോക കേരളസഭ ഡയറക്ടർ ആസിഫ് കെ യൂസഫ് എന്നിവർ സന്നിഹിതരായി.

 

സെപ്റ്റംബർ 27-ന് കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന ലീഡർഷിപ്പ് മീറ്റിൽ ആരോഗ്യപരിചരണം, ഭാവിയിലെ സാങ്കേതിക വിദ്യകൾ, സുസ്ഥിരത, വിദ്യാഭ്യാസം, സാമൂഹിക ഉന്നമനം എന്നീ അഞ്ച് പ്രധാന മേഖലകളിലായി കേരളത്തിന്റെ ദീർഘകാല വികസന കാഴ്ചപ്പാടുകൾക്ക് പ്രവാസി സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുവാൻ വേദിയാകും. വ്യവസായം, നയരൂപീകരണം, പദ്ധതിരൂപീകരണം എന്നീ മേഖലകളിൽ ആഗോള പരിചയസമ്പത്തുള്ള ക്ഷണിക്കപ്പെട്ട മലയാളി പ്രവാസി പ്രൊഫഷണലുകളുമായി സഹകരണ മാതൃകകൾ നടപ്പിലാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. കൂടുതൽ വിവരങ്ങൾക്ക് : https://professionalmeet.lokakeralasabha.com .


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *