അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഈ വർഷം മരിച്ചത് 17 പേരെന്ന് ആരോഗ്യവകുപ്പ്. 66 പേർക്ക് രോഗം ബാധിച്ചെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. 18 പേർ മരിച്ചെന്നായിരുന്നു നേരത്തെ ആരോഗ്യവകുപ്പ് കണക്ക്. ഇത് തിരുത്തിയാണ് ആരോഗ്യവകുപ്പ് പുതിയ കണക്ക് പുറത്ത് വിട്ടിരിക്കുന്നത്. അതേസമയം ഈ മാസം മാത്രം 19 പേർക്ക് രോഗബാധയുണ്ടായി. 7 പേര്‍ മരിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 2 പേർക്കാണ്. ഇവർ ചികിത്സയിലാണ്.
അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഈ വർഷം മരിച്ചത് 17 പേർ, 66 പേർക്ക് രോഗം ബാധിച്ചു
