തൃശൂർ: സംസ്ഥാനത്ത് ഇന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ നടക്കും. ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമി രോഹിണി മഹോത്സവം ആരംഭിച്ചു. ക്ഷേത്രത്തിൽ വലിയ ആഘോഷമാണ് ഒരുക്കിയിട്ടുള്ളത്. ഘോഷയാത്രയും നാടൻ കലകളും കോർത്തിണക്കിയാണ് ക്ഷേത്രത്തിലെ ആഘോഷങ്ങൾ.അഷ്ടമി രോഹിണി ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വലിയ ഭക്തജനത്തിരക്ക് അനുഭവപ്പെടുമെന്നതിനാൽ ക്ഷേത്രത്തിൽ എത്തുന്ന എല്ലാ ഭക്തർക്കും ദർശനത്തിന് അവസരം ഒരുക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ദേവസ്വം ചെയർമാൻ പറഞ്ഞു. അഷ്ടമി രോഹിണി ചടങ്ങുകൾ പുലർച്ചെ തുടങ്ങി. ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലും വിപുലമായ ആഘോഷങ്ങൾ അഷ്ടമി രോഹിണി ദിനത്തിന്റെ ഭാഗമായി ഉണ്ടാകും. രാവിലെ പത്തരയ്ക്ക് ദേവസ്വം മന്ത്രി വിഎൻ വാസവൻ സമൂഹസദ്യ ഉദ്ഘാടനം ചെയ്യും.
ഭക്തിയുടെ നിറവിൽ ഇന്ന് ശ്രീകൃഷ്ണ ജയന്തി, സംസ്ഥാനത്ത് വിപുലമായ ആഘോഷം
