കണ്ണൂർ : കാറും മിനി ലോറിയും കൂട്ടിയിടിച്ച് വയനാട് സ്വദേശിനിയായ അധ്യാപിക മരിച്ചു.വയനാട് കോട്ടത്തറ സ്വദേശിനിയായ അധ്യാപിക ചോലപുറം വീട്ടിയേരി വീട്ടിൽ ശ്രീനിത (32) ആണ് മരിച്ചത്. കൽപ്പറ്റ എൻഎസ്എസ് ഹയർ സെക്കൻഡറി സ്‌കൂൾ ഐടി അധ്യാപികയാണ്. ശ്രീനിതയും കുടുംബവും സഞ്ചരിച്ച കാറും മിനി ലോറിയും കണ്ണൂർ കുറുവയിൽ വെച്ച് കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
കാറും മിനി ലോറിയും കൂട്ടിയിടിച്ച് അധ്യാപിക മരിച്ചു
