പേര്യ: പേരിയ വള്ളിത്തോട് 38 ൽ ജനവാസ മേലയിലെ തോട്ടിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. തോട്ടിൽ ഞണ്ട് പിടിക്കുന്നതിനിടെ പ്രദേശവാസികളാണ് രാജവെമ്പാലയെ കണ്ടത്. ഉടനെ വനം വകുപ്പിനെ വിവരമറിയിക്കുകയും വനം വകുപ്പിൻ്റെ പാമ്പ് സംരക്ഷകൻ സുജിത്ത് വയനാട് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി വനത്തിൽ വിട്ടയകുകയും ചെയ്‌തു. കഴിഞ്ഞ വർഷവും ഇതേ സ്ഥലത്ത് നിന്ന് സാമാന്യം വലിയൊരു രാജവെമ്പാലയെ പിടികൂടിയിരുന്നു.
രാജവെമ്പാലയെ തോട്ടിൽ നിന്നും പിടികൂടി
