വന്യജീവി വാരാഘോഷം: ജില്ലാതല മത്സരങ്ങൾ ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിൽ   

വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ രണ്ട് മുതൽ എട്ട് വരെ വന്യജീവി വാരാഘോഷം സംഘടിപ്പിക്കുന്നു. വന്യജീവി സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുക, അവയെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂൾ-കോളജ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് വിവിധ മത്സരങ്ങളും സംഘടിപ്പിക്കും. ഒക്ടോബർ രണ്ട്, മൂന്ന് തിയ്യതികളിലായി ജില്ലാതല മത്സരങ്ങളും, ഒക്‌ടോബർ എട്ടിന് സംസ്ഥാനതല മത്സരങ്ങളും നടക്കും.

പ്രകൃതിയേയും, വന്യജീവികളേയും അടിസ്ഥാനമാക്കി ലോവർ പ്രൈമറി, അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കായി പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയിൻ്റിംഗ് ഇനങ്ങളിലും ഹൈസ്‌കൂൾ-കോളജ് വിദ്യാർത്ഥികൾക്കായി പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയിന്റ്റിംഗ്, ക്വിസ്, മലയാള ഉപന്യാസം, മലയാളംപ്രസംഗം ഇനങ്ങളിലും മത്സരങ്ങൾ സംഘടിപ്പിക്കും.

 

സർക്കാർ, എയ്‌ഡഡ്/അംഗീകൃത സ്വാശ്രയ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാം. ഓരോ സ്ഥാപനത്തിൽ നിന്നും രണ്ട് പേരടങ്ങുന്ന ഒരു ടീം ആയോ ഒരാൾ മാത്രമായോ ക്വിസ് മത്സരത്തിൽ പങ്കെടുക്കാം. മറ്റു മത്സരങ്ങളിൽ ഓരോ സ്ഥാപനത്തെ പ്രതിനിധീകരിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് വരെ ഓരോ ഇനത്തിലും പങ്കെടുക്കാം. ജില്ലാതലത്തിലും, സംസ്ഥാനതലത്തിലും വിജയികളാകുന്ന ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ലഭിക്കും.

 

ഒക്‌ടോബർ രണ്ടിന് രാവിലെ 9.30 മുതൽ 11.30 വരെ എൽപി, യുപി, ഹൈസ്കൂൾ, കോളജ് വിദ്യാർത്ഥികൾക്കായി പെൻസിൽ ഡ്രോയിംഗ്, 11.45 മുതൽ 12.45 വരെ ഹൈസ്കൂൾ, കോളജ് വിദ്യാർത്ഥികൾക്കായി മലയാളം ഉപന്യാസ രചന മത്സരം, ഉച്ച 2.15 മുതൽ വൈകിട്ട് 4.15 വരെ എൽപി, യുപി, ഹൈസ്കൂൾ,കോളജ് വിദ്യാർത്ഥികൾക്കായി വാട്ടർ കളർ പെയിന്റ്റിംഗ് മത്സരം എന്നിവ നടക്കും.

 

തുടർന്ന് ഒക്‌ടോബർ മൂനിന്ന് രാവിലെ 10 മുതൽ ഉച്ച ഒന്ന് വരെ ഹൈസ്കൂൾ, കോളജ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും, ഉച്ച രണ്ട് മുതൽ വൈകിട്ട് നാല് വരെ ഹൈസ്കൂൾ, കോളജ് വിദ്യാർത്ഥികൾക്കായി മലയാളം പ്രസംഗ മത്സരവും നടക്കും. ക്വിസ് മത്സരത്തിനായുള്ള രജിസ്‌ട്രേഷൻ അന്നേ ദിവസം രാവിലെ 8.30 നും ആരംഭിക്കും. താത്പര്യമുള്ള വിദ്യാർത്ഥികൾ സ്കൂളിൽ നിന്നുള്ള തിരിച്ചറിയൽ രേഖയുമായി മത്സരം നടക്കുന്ന ദിവസം രാവിലെ എട്ടിന് കൽപ്പറ്റ എസ്കെഎംജെ ഹൈസ്കൂളിൽ എത്തിച്ചേരണം.

ഫോൺ: 04936 202623, 8547603846, 9846099231.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *