ഗുരുവിന്റെ മതാതീത ദർശനം ജീവിതത്തിൽ പകർത്തണം – മന്ത്രി ഒ ആർ കേളു

പുൽപ്പള്ളി : ശ്രീനാരായണ ഗുരുദേവദർശനം ജീവിതത്തിൽ പകർത്തുന്നതിലൂടെ മനുഷ്യന്റെ മനസ്സും ശരീരവും ചിന്തയും പ്രവർത്തിയും ശുദ്ധീകരിക്കപ്പെടുമെന്ന് പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു പറഞ്ഞു. ഗുരുധർമ്മ പ്രചാരണ സഭയുടെ നേതൃത്വത്തിൽ കേണിച്ചിറ ശ്രീനാരായണ ഗുരുദേവ സേവാശ്രമത്തിൽ നടന്ന 78-മത് ശ്രീനാരായണ ഗുരുദേവ മഹാസമാധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യമനസ്സിൽ ക്ഷമാശീലവും സഹിഷ്ണുതയും വളരണം.അസൂയ കുശുമ്പ് തുടങ്ങിയ വികാരങ്ങൾ മനസ്സിൽ നിന്ന് മാറണം.നാട്ടിൽ ശാന്തിയും സമാധാനവും വർധിക്കുന്നതിനായി, ഗുരുവിന്റെ മതാതീത ആത്മീയ ദർശനം ജീവിതത്തിൽ പകർത്താൻ എല്ലാവരും ശ്രമിക്കണമെന്നും മന്ത്രി ഒ.ആർ. കേളു പറഞ്ഞു.

 

ശിവഗിരി മഠം സന്യാസിനി സ്വാമിനി മാതാ നാരായണ ചൈതന്യമയി മഹാസമാധി സന്ദേശം നൽകി. ഗുരുവിരചിതമായ ഹോമമന്ത്രം ഉപയോഗിച്ചുള്ള വിശേഷാൽ ശാന്തി ഹവനം, ഗുരു പുഷ്പാഞ്ജലി, ഗുരുദേവ കൃതികളുടെ ആലാപനം, മഹാസമാധി പ്രാർത്ഥന, വിദ്യാർത്ഥികൾക്കുള്ള പഠന സ്കോളർഷിപ്പ് വിതരണം,വിവിധ വിഷയങ്ങളിലുള്ള പഠന ക്ലാസുകൾ,അന്നദാനം എന്നിവ ഇതോടനുബന്ധിച്ച് നടന്നു.ഗുരുധർമ്മ പ്രചരണസഭ ജില്ലാ പ്രസിഡണ്ട് കെ ആർ ജയരാജ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ സ്മിത സജി മുഖ്യപ്രഭാഷണം നിർവഹിച്ചു.

 

അഡ്വക്കേറ്റ് പി. ചാത്തുക്കുട്ടി ഗുരുദർശന പ്രഭാഷണം നടത്തി. ഡോക്ടർ എ ഗോകുൽദേവ്,കെ എൻ ചന്ദ്രൻ കുഴുപ്പിൽ,സരസു നാരായണൻകുട്ടി,ദാമോദരൻ മാസ്റ്റർ,സി കെ മാധവൻ,പി പുഷ്പവല്ലി എന്നിവർ വിവിധ വിഷയങ്ങളിൽ പഠന ക്ലാസുകൾ എടുത്തു. സത്യൻ ചുള്ളിയോട്,കെ പി ശശികുമാർ, കെ എൻ രമേശൻ, പി ബി സജിനി കെ ജി അരുൺ, സി എൻ പവിത്രൻ,കെ ആർ ഗോപി,കെ ആർ സദാനന്ദൻ, ഓമന ബഷി,എം വി ബാബു, പ്രകാശൻ പനവല്ലി,രാഘവൻ കൊളമന്തയിൽ, എം എൽ ഷിനോജ്,കമലേശൻ സീതാലയം, കെ ആർ സജീവൻ എന്നിവർ സംസാരിച്ചു. ഗുരുധർമ്മ പ്രചരണ സഭ ജില്ലാ സെക്രട്ടറി എൻ എൻ ചന്ദ്രബാബു സ്വാഗതവും മാതൃസഭ ജില്ലാ സെക്രട്ടറി നിഷ രാജൻ നന്ദിയും പറഞ്ഞു.

 

ഫോട്ടോ ഗുരുധർമ്മ പ്രചരണ സഭയുടെ നേതൃത്വത്തിൽ കേണിച്ചിറ ശ്രീനാരായണ ഗുരുദേവ സേവാശ്രമത്തിൽ നടന്ന ശ്രീനാരായണഗുരു സമാധി ആചരണം മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യുന്നു


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *