ദമ്മാം: സൗദി അറേബ്യയിലെ ദമ്മാമിൽ വാക്കുതർക്കത്തെ തുടർന്നു മലയാളി യുവാവ് കൊല്ലപ്പെട്ടു. ബാലരാമപുരം സ്വദേശിയായ അഖിൽ ആണ് കൊല്ലപ്പെട്ടത്.കഴിഞ്ഞ വെള്ളിയാഴ്‌ച ദമ്മാമിലെ ബാദിയയിലാണ് സ്വദേശി പൗരനുമായുള്ള വാക്കുതർക്കത്തെ തുടർന്ന് അഖിൽ കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടെങ്കിലും, ദൃക്‌സാക്ഷിയായ സുഡാനി പൗരൻ പോലീസിനെ വിവരമറിയിച്ചു. സമയോചിതമായി ഇടപെട്ട പോലീസ് പ്രതിയെ ഉടൻ പിടികൂടി അറസ്റ്റ് ചെയ്തു.ദമ്മാമിനു സമീപം ഖത്തീഫിൽ ജോലി ചെയ്തുവരികയായിരുന്നു അഖിൽ.
അഖിലിന്റെ റിയാദിലുള്ള സഹോദരൻ ആദർശും ബന്ധുക്കളും ദമ്മാമിൽ എത്തി സഹോദരന്റെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. അഖിലിന്റെ പോസ്റ്റ് മോർട്ടം പൂർത്തിയാക്കി തുടർ നടപടികൾ ലോക കേരള സഭാ അംഗവും സാമൂഹിക പ്രവർത്തകനുമായ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു