കണ്ണൂർ: വീട് നിർമാണത്തിനിടെ പലക തലയിൽ വീണ് ലോറി ഡ്രൈവർ മരിച്ചു. കടൂർ ഒറവയിലെ പഴയടത്ത് പ്രദീപൻ (51) ആണ് മരിച്ചത്. മയ്യിൽ നിരത്തുപാലത്ത് പണി നടക്കുന്ന വീട്ടിൽ നിർമാണ സാമഗ്രിയുമായി എത്തിയപ്പോഴായിരുന്നു അപകടം. കോൺക്രീറ്റ് കഴിഞ്ഞ വീടിൻ്റെ പലക തൊഴിലാളികൾ ഇളക്കി താഴേക്ക് എറിയുന്നതിടെ ലക്ഷ്യം തെറ്റി പ്രദീപനുമേൽ പതിക്കുകയായിരുന്നു. മയ്യിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിദേശത്തായിരുന്ന പ്രദീപൻ രണ്ടുവർഷം മുമ്പാണ് നാട്ടിലെത്തി സ്വന്തം ലോറി വാങ്ങിയത്. സംസ്കാരം ചൊവ്വാഴ്‌ച വൈകിട്ട് നാലിന് കണ്ടക്കൈപ്പറമ്പ് ശാന്തിവനത്തിൽ
വീട് നിർമാണത്തിനിടെ അപകടം;പലക തലയിൽ വീണ് ലോറി ഡ്രൈവർ മരിച്ചു.


