പിണങ്ങോട്: കൗമാരക്കാരിലെ ലഹരി, ഡിജിറ്റൽ അഡിക്ഷൻ പ്രവണതകൾ കുറയ്ക്കാൻ ലക്ഷ്യമിട്ട് നാഷണൽ സര്‍വീസ് സര്‍വീസ് സ്കീം നടപ്പാക്കുന്ന ജീവിതോത്സവത്തിന് പിണങ്ങോട് ഡബ്ലിയു.ഒ.എച്ച്.എസ്.എസിൽ തുടക്കമായി. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ കെ രേണുക പരിപാടി ഉദ്ഘാടനം ചെയ്തു.
എൻഎസ്എസ് ദിനമായ സെപ്റ്റംബർ 24 മുതൽ 21 ദിവസം നീണ്ടുനിൽക്കുന്ന പരിപാടിക്കാണ് സ്കൂളിൽ തുടക്കമായത്. ക്യാമ്പയിനിന്റെ ഭാഗമായി ലഹരിക്കെതിരെ ഒപ്പുമരം, ഏകദിന ഡിജിറ്റൽ ഉപവാസം, ലഹരി വിരുദ്ധ ചിത്രമതിൽ, ജീവിതോത്സവം കാർണിവൽ അടക്കമുള്ള ഒട്ടേറെ പരിപാടികൾ സംഘടിപ്പിക്കും.
പരിപാടിയിൽ കുട്ടികൾ ലഹരിക്കെതിരെ സ്നേഹവലയം തീര്‍ക്കുകയും ജീവിതോത്സവ പ്രതിജ്ഞയെടുക്കുകയും ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ പി അബ്ദുൽ ജലീൽ, സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി കൺവീനർ ലത്തീഫ് പുനത്തിൽ, വൈസ് പ്രിൻസിപ്പൽ, കെ അബ്ദുസ്സലാം, എൻ.എസ്.എസ് പ്രോഗ്രാം കോഓഡിനേറ്റർ പി.കെ ഷാഹിന, വളണ്ടിയർമാരായ കാഞ്ചന, ഷെഹ്ല, ഫാത്തിമ എന്നിവർ സംസാരിച്ചു.