ഓപ്പോ അടുത്ത മാസം ഓപ്പോ ഫൈൻഡ് X9 സീരീസ് പുറത്തിറക്കും.

ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഓപ്പോ അടുത്ത മാസം ഓപ്പോ ഫൈൻഡ് X9 സീരീസ് പുറത്തിറക്കും. ഇത് ഓപ്പോ ഫൈൻഡ് X8 സീരീസിന് പകരമായിരിക്കും. വരാനിരിക്കുന്ന സ്മാർട്ട്‌ഫോൺ സീരീസായ ഓപ്പോ ഫൈൻഡ് X9 ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഓപ്പോ ഫൈൻഡ് X9 രാജ്യത്ത് ഉടൻ ലോഞ്ച് ചെയ്യുമെന്ന് ഈ ലിസ്റ്റിംഗ് സ്ഥിരീകരിക്കുന്നു

 

CPH2791 എന്ന മോഡൽ നമ്പറുള്ള ഒരു ഒപ്പോ സ്മാർട്ട്‌ഫോൺ ആണ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‍സ് (BIS) വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് . ഈ മോഡൽ നമ്പർ ഒപ്പോ ഫൈൻഡ് X9-ന്റേതാണ്. എങ്കിലും വരാനിരിക്കുന്ന സ്മാർട്ട്‌ഫോണിന്റെ സ്പെസിഫിക്കേഷനുകളെക്കുറിച്ച് ഒരു വിവരവും ഈ ലിസ്റ്റിംഗ് നൽകുന്നില്ല. ഒക്ടോബർ 16-ന് ചൈനയിൽ ഒപ്പോ ഫൈൻഡ് X9 സീരീസ് ലോഞ്ച് ചെയ്യുമെന്ന് കമ്പനി അറിയിച്ചു. ഈ സ്‍മാർട്ട്‌ഫോണുകൾക്കായുള്ള പ്രീ-റിസർവേഷനുകളും ആരംഭിച്ചിട്ടുണ്ട്.

 

വരാനിരിക്കുന്ന സ്‍മാർട്ട്‌ഫോണുകളിൽ മീഡിയടെക് ഡൈമെൻസിറ്റി 9500 പ്രോസസർ ഉപയോഗിക്കും. അവയിൽ കളർ ഓഎസ് 16 മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിരിക്കും. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഈ പുതിയ യൂസർ ഇന്റർഫേസ് ഒക്ടോബർ 15 ന് പുറത്തിറങ്ങും. അടുത്തിടെ, ഓപ്പോയുടെ ചീഫ് പ്രോഡക്റ്റ് ഓഫീസർ പീറ്റ് ലോ, ഓപ്പോ ഫൈൻഡ് X9 സീരീസിന്റെ അന്താരാഷ്ട്ര ലോഞ്ച് ടീസർ ചെയ്തു. എങ്കിലും, അന്താരാഷ്ട്ര വിപണിയിൽ ഈ സ്മാർട്ട്‌ഫോൺ സീരീസിന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തിയിട്ടില്ല. പുതിയ സ്മാർട്ട്‌ഫോൺ സീരീസിൽ കമ്പനി വികസിപ്പിച്ച ട്രിനിറ്റി എഞ്ചിൻ ഉണ്ടാകും. ഫൈൻഡ് X9-ൽ 7,000 mAh ബാറ്ററിയും ഫൈൻഡ് X9 പ്രോയിൽ 7,500 mAh ബാറ്ററിയും ഉണ്ടാകും. ഈ സ്മാർട്ട്‌ഫോണുകളിൽ ഹാസൽബ്ലാഡ് ട്യൂൺ ചെയ്ത പിൻ ക്യാമറ യൂണിറ്റുകൾ ലഭിക്കും. 70 എംഎം ഫോക്കൽ ലെങ്തും f/2.1 അപ്പേർച്ചറും ഉള്ള 200-മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ ഫൈൻഡ് X9 പ്രോയിൽ ഉണ്ടാകും.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *