ആലുവ : തെങ്ങ് വീണ് ദേഹത്ത് വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് കോൺവെന്റ്റ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയും വെളിയത്തുനാട് സ്വദേശിയുമാണ് മുഹമ്മദ് സിനാൻ മരിച്ചത്. ഉണങ്ങിയ തെങ്ങിലെ പൊത്തിൽ നിന്നും തത്തയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം. ആലുവ യുസി കോളേജിന് സമീപമാണ് അപകടമുണ്ടായത്.
തല ഉണങ്ങി നിന്നിരുന്ന തെങ്ങ് സിനാനും മറ്റ് നാല് കൂട്ടുകാരും ചേർന്ന് വെട്ടിമറിക്കുന്നതിനിടെ സിനാന്റെ ദേഹത്തേക്ക് തെങ്ങ് മറിയുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. വയലക്കാട് വീട്ടിൽ സുധിറിൻറെയും സബിയയുടെയും മകനാണ് മുഹമ്മദ് സിനാൻ.