ബത്തേരി : ചീരാലിൽ വീണ്ടും പുലി വളർത്തുമൃഗത്തെ കൊന്നു ഭക്ഷിച്ചു. ചീരാൽ പുളിഞ്ചാൽ കാടൻതൊടി സെയ്‌തലിവിയുടെ തൊഴുത്തിൽ കെട്ടിയിട്ട പശുക്കിടാവിനെയാണ് കൊന്നു ഭക്ഷിച്ചത്. ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് സംഭവം. വനപാലകർ സ്ഥലത്ത് പരിശോധന നടത്തി. ചീരാൽ പ്രദേശത്ത് തുടരുന്ന പുലി ആക്രമണത്തിൽ ആശങ്കയിലാണ് നാട്ടുകാർ.
ചീരാലിൽ പുലി പശുക്കിടാവിനെ കൊന്നു.
