വടുവൻചാൽ:വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി അമ്പലവയൽ ഗ്രാമപഞ്ചായത്ത് തൊഴിൽ അന്വേഷകർക്കായി തൊഴിൽമേള സംഘടിപ്പിച്ചു. വടുവൻചാൽ ജയലക്ഷ്മി ഓഡിറ്റോറിയത്തിൽ അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി കെ ഹഫ്സത്ത് ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ നിന്നുള്ള 15 ഓളം സ്ഥാപനങ്ങളും 160 ഓളം ഉദ്യോഗാർത്ഥികളും പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ ഷമീർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ ബാബു, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജെസ്സി ജോർജ്, ടി പി സെനു,
അമ്പലവയൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അബ്ദുൽ ജലീൽ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ നിഷ രഘു, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരായ ഫിലോമിന, അബ്ദുൽ ബഷീർ, കുടുംബശ്രീ സിഡിഎസ് വൈസ് ചെയർപേഴ്സൺ ഗിരിജ മധു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി ടി കുരിയാച്ചൻ, ബീന മാത്യു, അംബിക കുമാരൻ തുടങ്ങിയവർ പങ്കെടുത്തു.