2025 വനിതാ ഏകദിന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യയും ശ്രീലങ്കയും ചൊവ്വാഴ്ച ഗുവാഹത്തിയിലെ ബർസപാരയിലുള്ള എസിഎ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും.ന്യൂസിലൻഡിനെതിരായ നാല് വിക്കറ്റ് വിജയത്തിന്റെ പിൻബലത്തിലാണ് വിമൻ ഇൻ ബ്ലൂ ഈ മത്സരത്തിലേക്ക് കടക്കുന്നതെങ്കിൽ, സന്നാഹ മത്സരങ്ങളിൽ ബംഗ്ലാദേശിനെതിരെ ശ്രീലങ്ക ഒരു റണ്ണിന്റെ ചെറിയ തോൽവി ഏറ്റുവാങ്ങി.ഇന്ത്യയും ശ്രീലങ്കയും ഏകദിനങ്ങളിൽ 35 തവണ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്.സ്വന്തം നാട്ടിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം, 47 വർഷത്തെ കാത്തിരിപ്പിന് വിരാമമിടാൻ ലക്ഷ്യമിടുന്നു. ആദ്യ ഐസിസി കിരീടത്തിനായുള്ള കാത്തിരിപ്പാണ് ടീം ഇന്ന് ഉച്ചയ്ക്ക് ശ്രീലങ്കയ്‌ക്കെതിരെ ഏകദിന ലോകകപ്പ് ആരംഭിക്കുന്നത്.
ലോക റാങ്കിംഗിൽ മൂന്നാം സ്ഥാനത്തുള്ള ഹർമൻപ്രീത് കൗറിന്റെ ഇന്ത്യ, ഒരു ദശാബ്ദത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യത്തേക്ക് തിരിച്ചെത്തുന്ന പതിമൂന്നാം എഡിഷനിൽ സ്വന്തം നാട്ടിലെ സാഹചര്യങ്ങൾ മുതലെടുക്കാൻ ശ്രമിക്കും.ആഗോളതലത്തിൽ നടക്കുന്ന ടൂർണമെന്റിൽ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നീ എട്ട് മുൻനിര ടീമുകൾ റൗണ്ട് റോബിൻ ഫോർമാറ്റിൽ 28 ലീഗ് മത്സരങ്ങളിലായി ഏറ്റുമുട്ടും.