‘അറട്ടൈ’- പേരു കേൾക്കുമ്പോൾ എന്തോ പോലെ! എന്നാൽ ആൻഡ്രോയ്ഡ് ടിവിയിലും കിട്ടും ഇന്ത്യയുടെ വാട്സ്ആപ്പ്

അറട്ടൈ’- പേരു കേൾക്കുമ്പോൾ എന്തോ പോലെ! എന്നാൽ കഴിഞ്ഞ ചില ദിവസങ്ങളായി 3000 എന്നതിൽ നിന്ന് മൂന്നര ലക്ഷം പ്രതിദിന ഡൗൺലോഡിലേക്ക് എത്തിയിരിക്കുകയാണ് ‘ഇന്ത്യയുടെ വാട്സ്ആപ്പ്’ എന്ന് വിശേഷിപ്പിക്കാവുന്ന Arattai ആപ്പ് ! എല്ലാത്തിനും പിന്നിൽ തെങ്കാശിയിലെ ഒരു ചെറിയ വില്ലേജും ആ വില്ലേജിൽ സങ്കല്പങ്ങൾ വാനോളം നെയ്ത് അവ സഫലമാക്കിയ ശ്രീധർ വെമ്പു എന്ന അമ്പത്തിയേഴുകാരനും. തഞ്ചാവൂരിലെ ഒരു മധ്യവർത്തി കുടുംബത്തിൽ ജനനം.ചെന്നൈ IIT യിൽ നിന്ന് ബിടെക് . Ph.D നേടുന്നത് അമേരിക്കയിലെ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്നും .സിലിക്കൺ വാലിയിൽ കരിയർ തുടങ്ങിയ വെമ്പു പക്ഷേ വൈകാതെ ഇന്ത്യയിലേക്ക് മടങ്ങി.അതും തെങ്കാശിയിലെ ഒരു കൊച്ചു ഗ്രാമത്തിലേക്ക്.അവിടെ അദ്ദേഹം AdventNet എന്നൊരു സ്ഥാപനം കെട്ടിപ്പൊക്കി .അതിനെ പിന്നീട് Zoho Corporation ആക്കി വളർത്തി. 20 വർഷങ്ങൾ കൊണ്ട് 3000 തൊഴിലാളികളുമായി വളർന്ന ഒരു പ്രസ്ഥാനം.

 

2004ൽ വെമ്പു സ്ഥാപിച്ച സോഹോ യൂണിവേഴ്സിറ്റി പിന്നീട് Zoho School of Learning ആയി മാറിയതും ചരിത്രം ! 2021 ൽ ആണ് വാട്ട്സ്ആപ്പിന് ബദലായി വെമ്പു Arattai ലോഞ്ച് ചെയ്തത്. തമിഴിൽ അറട്ടൈ എന്നാൽ casual ആയ ചാറ്റ് എന്നർത്ഥം.വാട്സാപ്പിലെ പോലെ അറട്ടൈയിലും സുരക്ഷിതമായി മെസ്സേജ് അയക്കാം, ചാറ്റ് ചെയ്യാം, വോയിസ് നോട്ട് അയക്കാം, വീഡിയോ കോൾ ചെയ്യാം, ഗ്രൂപ്പ് കോൾ ചെയ്യാം . എന്നാൽ വാട്സ്ആപ്പിൽ നിന്നും വ്യത്യസ്തമായി ചില ഫീച്ചറുകളും ഇതിലുണ്ട്.വാട്സ്ആപ്പ്, ആൻഡ്രോയ്ഡ് ടിവിയിൽ കിട്ടില്ല.അറട്ടൈ കിട്ടും.ഒരാൾക്ക് അയാളുടെ അറട്ടൈ അക്കൗണ്ട് അഞ്ചു ഡിവൈസുകളിൽ ഒരേസമയം ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാം.വാട്സ്ആപ്പ് സ്റ്റാറ്റസിനെപ്പോലെ ഇതിൽ സ്റ്റോറീസ് ചെയ്യാം.ബ്രോഡ്കാസ്റ്റ് സ്റ്റൈൽ ചാനൽസും ലഭ്യമാണ്.ഇതിലെ pocket ഫീച്ചറിൽ ഫോട്ടോകളും, വീഡിയോകളും, നോട്ടുകളും, റിമൈന്ററുകളും സൂക്ഷിക്കാം.

 

വാട്സാപ്പിൽ ഇല്ലാത്ത meetings tab സൗകര്യം ഉപയോഗിച്ച് മീറ്റിംഗ്സ് ഷെഡ്യൂൾ ചെയ്യാം.You chat വിൻഡോ വഴി സ്വയം ചാറ്റ് ചെയ്ത് പലകാര്യങ്ങളും സേവ് ചെയ്ത് സൂക്ഷിക്കാം.End-to-end encryption (E2EE) സംവിധാനം അറട്ടൈയിൽ ഉണ്ടെങ്കിലും തൽക്കാലമത് മുഴുവനായും ലഭ്യമാവുക വോയിസ് കോളിലും വീഡിയോ കോളിലും മാത്രമാണ് .താമസിയാതെ ചാറ്റിൽ ഉൾപ്പെടെ അത് പൂർണ്ണമായും ലഭ്യമാകും എന്ന് പറയപ്പെടുന്നു.

 

വാട്സ്ആപ്പ് പോലെ പൂർണ്ണമായും സൗജന്യമാണ് അറട്ടൈയും .ആൻഡ്രോയ്ഡിലും ഐഫോണിലും ഒരുപോലെ ലഭ്യമാണ് താനും.കൂടാതെ ഡസ്ക്ക് ടോപ്പുകളിലും ആൻഡ്രോയ്ഡ് ടിവിയിലും .Made in India ആപ്പ് എന്ന നിലയിൽ ഭാരതസർക്കാരിൻറെ പ്രോത്സാഹനവും സമൂഹമാധ്യമങ്ങളിലെ വിലയിരുത്തലുകളും ആണ് അറട്ടൈ പെട്ടെന്ന് കുതിച്ചുയരാൻ കാരണം .താമസിയാതെ നമ്മുടെയെല്ലാം വാട്സ്ആപ്പ് അറട്ടൈ ആയി മാറട്ടെ. വിശ്വാസ്യതയും ഫീച്ചറുകളും കാത്തു സൂക്ഷിക്കാനും വർദ്ധിപ്പിക്കാനും അവർക്ക് കഴിയട്ടെ.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *