മുളകിനെ ബാധിക്കുന്ന കീടങ്ങളിൽ നിന്ന് രക്ഷ നേടാനും പൂവിടാനും വീട്ടിൽ പരീക്ഷിച്ചു നോക്കാവുന്ന ചില മാർഗങ്ങൾ..
1. രണ്ടു ശതമാനം വീര്യത്തിൽ വെളുത്തുള്ളി-വേപ്പെണ്ണ മിശ്രിതം ഇലകളിൽ സ്പ്രേ ചെയ്താൽ കുരുടിപ്പ് തടയാം.
2. ഇലകൾ നന്നായി നനച്ച ശേഷം ഒരു ടേബിൾ സ്പൂൺ ചാരവും രണ്ടു ടേബിൾ സ്പൂൺ കുമ്മായവും ചേർത്ത് ഇലകളിലേക്ക് വിതറുക. ഇലകളുടെ അടിവശത്തും വിതറണം
3. ഇലകൾ പൂർണമായും നശിച്ച അവസ്ഥയിലാണെങ്കിൽ കൊമ്പുകൾ മുറിച്ച് മാറ്റി കുമ്മായവും വേപ്പിൻ പിണ്ണാക്കും ചെടിയുടെ ചുവട്ടിൽ വളമായി ഇടുക
4. രണ്ട് ടേബിൾ സ്പൂൺ തൈരിൽ 5 ഗ്രാം പാൽക്കായം ചേർക്കുക. ഒരു ലിറ്റർ വെള്ളത്തിൽ ഈ മിശ്രിതം നന്നായി ഇളക്കിച്ചേർത്ത് തളിച്ചാൽ മുളക് നന്നായി പൂവിടും.
5. ഒരു പിടി കടലപ്പിണ്ണാക്കും ഒരു പിടി വേപ്പിൻ പിണ്ണാക്കും രണ്ടു ദിവസം കുതിർത്ത്്് വെക്കുക. അതിലേക്ക് മൂന്നിരട്ടി വെള്ളം ചേർക്കുക. ഇത് മുളക് ചെടിയിൽ ഒഴിച്ചാൽ പൂക്കൾ കൊഴിഞ്ഞു പോകാതെ മുളകായി മാറും.
6. മുളക് വളർത്തുന്ന ഗ്രോബാഗിൽ കരിയിലകൾ പൊടിച്ചു ചേർത്താൽ ചെടി വളരെയധികം പുഷ്ടിയോടെ വളരും