മാനന്തവാടി: ഡ്രൈവിംഗ് പഠിപ്പിക്കാൻ ഇനി കെഎസ്ആർടി സിയും.
കോർപ്പറേഷന്റെ നേതൃത്വത്തിൽ സംസ്ഥാനമെമ്പാടും നടപ്പിലാക്കുന്ന ഡ്രൈവിംങ് പരിശീലന പരിപാടിയുടെ ഭാഗമായി വയനാട് ജില്ലയിലെ കെഎസ്ആർടിസി ഡ്രൈവിംങ് സ്കൂൾ മാനന്തവാടിയിൽ ആരംഭിക്കും. അതേസമയം യാർഡ് നിർമ്മാണം അനിശ്ചിതത്വത്തിൽ തുടരുന്നത് പദ്ധതിയെ പ്രതികൂലമായി ബാധിച്ചേക്കും. സംസ്ഥാനമെമ്പാടും 22 കേ ന്ദ്രങ്ങിലാണ് ഡ്രൈവിംങ് പരിശീലനം കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. ആദ്യ ഘട്ടത്തിൽ 14 കേന്ദ്രങ്ങളിൽ പരിശീലനം ആരംഭിക്കും. മാനന്തവാടിയിൽ താഴെയങ്ങാടി ഡിപ്പോ ഗൗണ്ടിലാണ് പരിശീലനം നടത്തുക. ഡിപ്പോയിൽ ഡ്രൈവിംങ് സ്കൂളിനായി പ്രത്യേകം ഓഫീസും ആരംഭിക്കും. 3 ഏക്ക റോളം സ്ഥലമാണ് ഇവിടെ കെഎസ്ആർടിസിക്ക് ഉള്ളത്.