സ്വർണവില സർവകാല റെക്കോർഡിൽ; പവന് 90320 രൂപ!!

കൊച്ചി; സ്വർണവില വീണ്ടും കൂടി. ഗ്രാമിന് 105 രൂപയും പവന് 840 രൂപയും വർധിച്ച് 90320 രൂപയിലെത്തി. 2008 ല്‍ 1000 ഡോളറും, 2011ൽ 2000 ഡോളറും, 2021ൽ 3000 ഡോളറുമായിരുന്ന സ്വർണ്ണവില ഇന്ന് 4000 ഡോളറും കടന്ന് റെക്കോർഡിലേക്കെത്തി.’സ്വർണം വിലയിലെ വെറും ചലനം മാത്രമല്ല, ആത്മവിശ്വാസത്തിന്റെയും,സ്ഥിരതയുടെയും, കാലാതീതമായ മേധാവിത്വത്തിന്റെയും ആഗോള കറൻസിയായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് ഗോൾഡ് ആൻ്റ് സിൽവർ മെർച്ചൻ്റ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് അബ്ദുൽ നാസർ പറഞ്ഞു. ‘അനിശ്ചിതമായ ലോകത്ത് സമ്പത്തിനെയും, വിശ്വാസത്തിന്റെയും, പൈതൃകത്തെയും ആത്യന്തിക കേന്ദ്രമായി സ്വർണം തിളങ്ങുന്നത് തുടരുകയാണ്. സ്വർണ്ണത്തിൻ്റെ വില വർദ്ധനവ് ലോകത്ത് ഓരോരുത്തർക്കും അവകാശപ്പെട്ടതാണ്. 2000 ടണ്ണിൽ അധികം സ്വർണ്ണം കൈവശമുള്ള കേരളത്തിലെ ജനങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന വിലവർധനവാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *