പാലക്കാട് : വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. വാൽപ്പാറയ്ക്ക് സമീപമുള്ള വാട്ടർഫാൾ എസ്‌റ്റേറ്റിനോട് ചേർന്നുള്ള ഉമ്മാണ്ടിമുടക്ക് എസ്റ്റേറ്റ് പാടിയിൽ താമസിക്കുന്ന അസാല (54) കൊച്ചുമകൾ മൂന്നു വയസ്സുള്ള ഹേമശ്രീ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ മൂന്നു മണിയോടെ ആയിരുന്നു ആക്രമണം. വീടിന്റെ മുൻവാതിൽ ചവിട്ടി പൊളിച്ചാണ് കാട്ടാന അകത്തേക്ക് കടന്ന് രണ്ടുപേരെയും ആക്രമിച്ച് കൊല്ലുകയായിരുന്നു. വീട്ടിനകത്ത് ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ആന എത്തിയത്. വീട്ടിൽ ഉണ്ടായിരുന്ന മറ്റു രണ്ടുപേർ ശബ്ദം കേട്ട് ഓടി രക്ഷപെട്ടതിനാൽ ജീവൻരക്ഷിക്കാനായി.
സംഭവം അറിയിച്ചതിനെ തുടർന്ന് വനപാലകരെത്തി ആക്രമിക്കപ്പെട്ട രണ്ടുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. വാൽപ്പാറയിൽ ആനയുടെ ആക്രമണം ഉണ്ടാകുന്ന ആദ്യത്തെ സംഭവമല്ല ഇത്. കൂട്ടത്തോടെ ഇറങ്ങുന്ന കാട്ടാനകൾ വനം പ്രദേശമായ വാൽപ്പാറയിൽ ഏതാനും കുടുംബങ്ങൾ മാത്രമാണ് താമസിക്കുന്നത്.