തലപ്പുഴ :പള്ളിത്തൊടി സമീറിൻ്റെ വീട്ടുമുറ്റത്ത് എത്തിപ്പെട്ട ഉടുമ്പിനെ വരയാൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സുജിത്ത് വയനാട് പിടികൂടി.ഇന്നലെ രാത്രി 9 മണിയോടെയാണ് വലിയ ഉടുമ്പിനെ വീട്ടുകാർ മുറ്റത്ത് കണ്ടത്. ഫോറസ്റ്റ് അധികൃതരെ വിവരമറിയിക്കുകയും, വരയാൽ ഫോറസ്റ്റ് സ്റ്റേഷനിൽ വനപാലകർക്കൊപ്പം സുജിത്ത് സ്ഥലത്തെത്തി ഉടുമ്പിനേ പിടികൂടുകയുമായിരുന്നു.ഒന്നര മീറ്ററോളം നീളമുള്ള ഉടുമ്പിന് 7 കിലോയിലേറെ ഭാരമുണ്ട്.
ഉടുമ്പിനെ പിന്നീട് വനത്തിൽ വിട്ടു